തമിഴ്‌നാടിന് ആറര ലക്ഷം വാക്‌സിന്‍ കൂടി അനുവദിച്ചു

ചെന്നൈ: തമിഴ്‌നാടിന് വീണ്ടും വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം. ചൊവ്വാഴ്ച് 6,16,660 ഡോസ് വാക്‌സിനുകളാണ് സംസ്ഥാനത്ത് എത്തിയത്. കനത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നുവെന്ന് തമിഴ്‌നാട് കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച 3.65 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ആറര ലക്ഷം വാക്‌സിന്‍ കൂടി അനുവദിച്ചത്.

സംസ്ഥാനത്തെ 37 ജില്ലകളില്‍ 36 ഇടത്തും വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ അനുവദിച്ചത്.

 

Top