ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍. ഇഡിയുടെയും കസ്റ്റംസിന്റെയും കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

കോടതി വിധി വന്ന് മിനിട്ടുകള്‍ക്കുള്ളിലാണ് ഇഡി ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

Top