sivpal-yadav-removed-from-up-government

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് ശിവ്പാല്‍ യാദവിനെ അടക്കം നാല് മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി.

മുലായംസിംഗ് യാദവിന്റെ സഹോദരനാണ് ശിവ്പാല്‍ യാദവ്. അഖിലേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എം.എല്‍.എമാരുടേയും എം.എല്‍.സിമാരുടേയും യോഗത്തിലാണ് തീരുമാനം.

അഖിലേഷ് യാദവിനെ അനുകൂലിക്കുന്ന എംഎല്‍സി ഉദയ്‌വീര്‍ സിംഗിനെ മുലായംസിംഗ് യാദവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനിടെ പിന്തുണയ്ക്കുന്ന 175 എംഎല്‍എമാരുടെ യോഗം അഖിലേഷ് യാദവ് ഇന്ന് വിളിച്ചുചേര്‍ത്തു.

ഈ യോഗത്തിലാണ് അഞ്ച് മന്ത്രിമാരെ പുറത്താക്കിയുള്ള തീരുമാനം. പാര്‍ട്ടി വിട്ട അമര്‍ സിംഗിനോട് അടുപ്പം പുലര്‍ത്തുന്നവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് അഖിലേഷ് യാദവിന്റെ നിലപാടെന്ന് മെയ്ന്‍പുരിയില്‍ നിന്നുള്ള എം.എല്‍.എയായ രാജു യാദവ് പറഞ്ഞു.

Top