ബിജെപിയെ ഭ്രാന്തനായ കൊലപാതകി എന്ന് വിശേഷിപ്പിച്ച് ശിവസേന

sivasena

മുംബൈ: ബിജെപിയെ ഭ്രാന്തനായ കൊലപാതകി എന്നു വിശേഷിപ്പിച്ച് ശിവസേന രംഗത്ത്. ശിവസേന മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്. ശിവസേനയെ വഞ്ചകര്‍ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിളിച്ചതിനു പിന്നാലെയാണ് ശിവസേന ബിജെപിയെ ഭ്രാന്തനായ കൊലയാളി എന്ന് വിളിച്ചത്.

പല്‍ഘാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് റാലിക്കിടയില്‍ മറാത്ത യോദ്ധാവ് ചത്രപതി ശിവജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്ന വേളയില്‍ ചെരുപ്പുപയോഗിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിനെതിരെയും ശിവസേന ആഞ്ഞടിച്ചിട്ടുണ്ട്. കപട വേഷധാരി എന്നാണ് അദ്ദേഹത്തെ ശിവസേന വിളിച്ചത്.

ശിവസേന പിന്നില്‍ നിന്ന് കുത്തി എന്നാണ് ആ കപടവേഷധാരിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പല്‍ഘാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. ചരിത്രമോ ചത്രപതിയെയോ മനസിലാക്കിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖപത്രത്തില്‍ പറയുന്നു.

Top