കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയനാക്കണമെന്ന് ശിവസേന എംപി

ന്യൂഡല്‍ഹി: കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നു പറഞ്ഞാണ് രാജ്യസഭയില്‍ നടന്ന ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ സഞ്ജയ് റാവത്ത് തന്റെ വാദം ഉന്നയിച്ചത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീനിനായി ആയുര്‍വേദ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്ത് പോയപ്പോള്‍ അവിടുത്തെ ആദിവാസികള്‍ തനിക്ക് ആയുര്‍വേദിക് ചിക്കന്‍ നല്‍കി. എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുംവിധമാണ് അവര്‍ ആയുര്‍വേദ കോഴികളെ വളര്‍ത്തുന്നത് എന്നും’ റാവത്ത് പറഞ്ഞു. കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ സഞ്ജയ് റാവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്.

മഞ്ഞളും പാലും ചേര്‍ത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ പാശ്ചാത്യലോകം അത് ശീലമാക്കുമ്പോള്‍ ഇന്ത്യക്കാര്‍ അത് അവഗണിക്കുകയാണെന്നും റാവത്ത് ചര്‍ച്ചയില്‍ പറയുകയുണ്ടായി.

Top