ബംഗാളില്‍ മത്സരിക്കാതെ ശിവസേന, മമതയെ പിന്തുണയ്ക്കും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുമെന്ന് ശിവസേന. മമത യഥാര്‍ഥ ബംഗാള്‍ കടുവയാണെന്നും രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ശിവസേന ഇത്തവണ മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഇത് ദീദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാണ്. എല്ലാ എമ്മുകളും (മണി, മസില്‍, മീഡിയ) മമതയ്ക്കെതിരായി ഉപയോഗിക്കുന്നു. അതുകൊണ്ട് പശ്ചിമ ബംഗാളില്‍ മത്സരിക്കുന്നില്ലെന്നും മമതയ്ക്ക് പിന്തുണ നല്‍കണമെന്നുമാണ് ശിവസേനയുടെ തീരുമാനം. മമതയ്ക്ക് ഗര്‍ജനത്തോടെയുള്ള വിജയം ഞങ്ങള്‍ ആശംസിക്കുന്നു. കാരണം ഞങ്ങള്‍ വിശ്വസിക്കുന്നത് അവരാണ് യഥാര്‍ഥ ബംഗാള്‍ കടുവയെന്നാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

 

Top