ശിവസേന നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

hartal

തിരുവനന്തപുരം: ശിവസേന ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പിന്‍വലിച്ചു. ശിവസേന സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പറയുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്.ഭുവനചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Top