ഇടതുപാര്‍ട്ടികളെ ഒറ്റയ്ക്ക് നേരിട്ട് ബംഗാള്‍ പിടിച്ച മമത ‘ഒരു പുലിയാണ്’:ശിവസേന

mamatha-banarji

മുംബൈ: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വാനോളം പ്രശംസിച്ച് ശിവസേന മുഖപത്രം.

ബംഗാളില്‍ ഇടതുപാര്‍ട്ടികളെ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന പുലിയാണ് മമതയെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയല്‍ പറയുന്നത്.

ശിവസേനാ തലവന്‍ ഉദ്ധവ് താക്കറയുമായി മമതാ ബാനര്‍ജി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശിവസേനയുടെ പുകഴ്ത്തല്‍.

ഉദ്ധവ് താക്കറെയുമായിട്ട് മമതയ്ക്കുള്ള സൗഹൃദവും എഡിറ്റോറിയലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ഇടതുപാര്‍ട്ടികളെ ഒറ്റയ്ക്ക് നേരിട്ട് ബംഗാള്‍ പിടിച്ച മമത ഒരു പുലിയാണ്, തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ അവര്‍ക്ക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കുകയോ, വോട്ടിന് പണം നല്‍കുകയോ ചെയ്യേണ്ടി വന്നിട്ടില്ല- സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.

മമതയ്ക്കും ശിവസേനയ്ക്കും ഇടതുപാര്‍ട്ടികളോടുള്ള എതിര്‍പ്പിനെപ്പറ്റിയും പത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ശിവസേനാ തലവന്‍ ഉദ്ധവ് താക്കറേയും, മമതയും തമ്മിലുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

Top