മുംബൈയിലെ മലാഡില്‍ ശിവസേന ഡെപ്യൂട്ടി ശാഖാ പ്രമുഖ് വെടിയേറ്റു മരിച്ചു

sawanth

മുംബൈ: മുംബൈയിലെ മലാഡില്‍ ശിവസേന ഡെപ്യൂട്ടി ശാഖാ പ്രമുഖ് വെടിയേറ്റു മരിച്ചു. സാവന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സാവന്തിനെ കന്ദീവലിയില്‍വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു. രണ്ടു പതിറ്റാണ്ടായി ശിവസേനയുടെ വിവിധ ചുമതലകള്‍ വഹിച്ചുവരികയായിരുന്നു സാവന്ത്. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top