Sivasena criticizes BJP

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാനായില്ലെന്ന് ശിവ സേന. മോദി മാജിക്ക് പ്രതിഫലിച്ചില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന വിമര്‍ശിക്കുന്നു.

അസമില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി അധികാരത്തിലേറി. എന്നാല്‍ ജയലളതിയേയും മമത ബാനര്‍ജിയേയും ഇടതിനേയും തോല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. പ്രാദേശിക പാര്‍ട്ടികളെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന സത്യം അംഗീകരിക്കണം.

ബീഹാറിലേറ്റ കനത്ത തിരിച്ചടിയില്‍ ചെറിയൊരു ആശ്വാസമേകാന്‍ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം കഴിഞ്ഞിട്ടുള്ളൂ. എവിടെയെങ്കിലും അക്കൗണ്ട് തുറന്നതുകൊണ്ട് മാത്രം ജയിച്ചെന്ന് പറയാനാകില്ല.

മമത മുക്ത ബംഗാളാണ് വേണ്ടത്. ബംഗാളില്‍ അഴിമതിയും ഗുണ്ടായിസവും കൊടിക്കുത്തി വാഴുകയാണ്. അക്കൗണ്ട് തുറക്കാനായി എന്നത് മാത്രമാണ് കേരളത്തില്‍ ബിജെപിക്കുള്ള അച്ഛാ ദിന്‍ സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

Top