നവരാത്രി ആഘോഷങ്ങള്‍ക്കായി ഇറച്ചിക്കടകള്‍ അടപ്പിച്ച് ശിവസേന ; ഹരിയാനയില്‍ സംഘര്‍ഷം

ഹരിയാന:  നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ഇറച്ചിക്കടകള്‍ അടപ്പിച്ച് ശിവസേനയുടെ പ്രകടനം.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് നൂറുകണക്കിന് ശിവസേന പ്രവര്‍ത്തനങ്ങള്‍ കൂട്ടമായി വന്ന് ബലമായി കടകള്‍ അടപ്പിച്ചത്.

ചില കടയുടമകള്‍ എതിര്‍ക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനും കാരണമായി.

നവരാത്രി ആഘോഷങ്ങള്‍ തീരുന്നതുവരെ കടകള്‍ തുറക്കാന്‍ പാടില്ലെന്ന നോട്ടീസും ശിവസേന ഇറക്കിയിട്ടുണ്ട്.

Top