ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം 11 ലേക്ക് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം 11 ലേക്ക് മാറ്റി. അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തില്‍ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാന്‍ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. ഏറെ മാസങ്ങളായി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ഒരു പ്രതി നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളതെന്ന് ശിവശങ്കര്‍ വാദിക്കുന്നു. താന്‍ ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top