സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് ശിവശങ്കറെന്ന്

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് എം. ശിവശങ്കറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തി. ഈ ഫോണ്‍ സ്വപ്ന ശിവശങ്കറിന് നല്‍കിയതാകാമെന്നാണ് സൂചന.

ഒരു ലക്ഷം രൂപയോളം വില വരുന്നതാണ് ഈ ഫോണ്‍. അന്വേഷണ സംഘത്തിന് തന്റെ കൈവശമുള്ള ഫോണുകളുടെ ഐഎംഇ നമ്പര്‍ ശിവശങ്കര്‍ നല്‍കിയിരുന്നു. സന്തോഷ് ഈപ്പനും താന്‍ കൈമാറിയ ഫോണുകളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.

ഇവ പരിശോധിച്ചപ്പോഴാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളില്‍ ഒന്നാണ് ശിവശങ്കറിന്റെ കൈവശമുള്ളതെന്ന് ഇഡി കണ്ടെത്തിയത്.

Top