മുഖ്യമന്ത്രിയുടെ പേരില്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാഗേജ് ലഭിക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘ഈ സംഭവം ഉണ്ടായപ്പോള്‍ എന്റെ സോഴ്‌സ് വെച്ച് കസ്റ്റംസിലെ ചിലരെ വിളിച്ചു. പരിഭ്രമത്തോടെയാണ് അവര്‍ സംസാരിച്ചത്. പിന്നീട് മറ്റ് ചില ഉദ്യോഗസ്ഥരെ കൂടി വിളിച്ച് അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരില്‍ എന്നെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസ് പല തവണ ബാഗേജ് വിട്ടുകിട്ടാന്‍ ബന്ധപ്പെട്ടിട്ടുണ്ട്.’

ഇതൊക്കെ സംബന്ധിച്ച ഡിജിറ്റല്‍ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ചപ്പോള്‍ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിച്ചു. ആയിരം തവണ അദ്ദേഹം അത് അതാവര്‍ത്തിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top