സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെ ഒരാഴ്ചത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഒരാഴ്ചത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ചത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നത്.

ഇന്നു രാവിലെ പത്തരയോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ശിവശങ്കറെ ഹാജരാക്കിയത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍ എന്ന് ഇ.ഡി. കോടതിയില്‍ അറിയിച്ചു.

Top