ശിവശങ്കരന്റെ ചിറകിനടിയില്‍ ഒളിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ കൂടി പുറത്ത് വരാനുണ്ടെന്ന് !

കോട്ടയം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത്.

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചുകൊണ്ടിരുന്നത് രണ്ട് പേരായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ഒന്ന് ശിവശങ്കരനും മറ്റേത് ശിവശങ്കരന്റെ ചങ്കും കരളുമായ ഏറ്റവും അടുത്ത ആത്മബന്ധമുള്ള ഇപ്പോഴത്തെ കിഫ്ബിയുടെ സിഇഒ കെ.എം.എബ്രഹാമാണെന്നാണ് ആരോപണം.

ശിവശങ്കരനും കെ.എം.എബ്രഹാമും പരസ്പര സഹായ സഹകരണസംഘമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ശിവശങ്കരന്റെ തനിനിറവും അഴിമതിയും തട്ടിപ്പും ഒരോ ദിവസവും ഒരോന്നായി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടയിലും ശിവശങ്കരന്റെ ചിറകിനടിയില്‍ ഒളിച്ചിരിക്കുകയാണ് കെ.എം.എബ്രഹാം.

കെ.എം.എബ്രഹാമിന്റെ കഥകള്‍ ഇനി പുറത്തുവരാനിരിക്കുകയാണെന്നും ജോമോന്‍ പറഞ്ഞു.

തട്ടിപ്പുകാരി സ്വപ്ന സുരേഷിനെ പുറംവാതിലിലൂടെ കണ്‍സള്‍ട്ടന്‍സ് കമ്പനിയിലുടെ നിയമിച്ചത് ശിവശങ്കരനാണെന്ന് വെളിയില്‍ വന്നിരുന്നു. ഈ കണ്‍സള്‍ട്ടിങ്ങ് കമ്പനികള്‍ വഴിയുള്ള പുറംവാതില്‍ നിയമനങ്ങള്‍ കിഫ്ബി സഹായത്തോടെയായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ശിവശങ്കരനും കിഫ്ബിയുടെ സിഇഒ ആയ കെ.എം.എബ്രഹാമും തമ്മിലുള്ള അവിഹിതബന്ധം പുറത്തുവരിക തന്നെ ചെയ്യും.

ധനകാര്യവകുപ്പിനെ നോക്കുക്കുത്തിയാക്കി കിഫ് ബിയുടെ സിഇഒ ആയി ഒരു സമാന്തര സര്‍ക്കാരായി നിയമവിരുദ്ധമായി കെ.എം.എബ്രഹാം ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ചെയ്തത്. ശിവശങ്കരന് എന്നും അഴിമതികള്‍ ചെയ്യാന്‍ ഒരു താങ്ങും തണലുമായിരുന്നു കെ.എം.എബ്രഹാം അതാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തു കേസിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും ജോമോന്‍ ആരോപിച്ചു.

Top