സ്വപ്‌ന സുരേഷിനെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജരായി നിയമിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാര്‍ശയില്‍.

ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് നിയമനം നടന്നതെന്ന് ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. നിയമന ശുപാര്‍ശ ചെയ്തിരിക്കുന്നത് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ ആയിരിക്കെയാണ്.

അതേസമയം, എം. ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറിവിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതി ഇന്നലെ ശിവശങ്കറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശിവശങ്കര്‍ ശുപാര്‍ശ ചെയ്‌തെന്നും ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടം എം ശിവശങ്കര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Top