കിടത്തി ചികിത്സ വേണ്ട; ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

തിരുവനന്തപുരം: ആശുപത്രിയില്‍ കിടത്തി അടിയന്തര ചികിത്സ നല്‍കേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ശിവശങ്കറിനില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും.

കലശലായ നടുവേദന ഉണ്ടെന്നാണ് എം ശിവശങ്കര്‍ പറയുന്നത്. എന്നാല്‍ ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നമാണിതെന്നും ഗുരുതര പ്രശ്‌നം അല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദന സംഹാരികള്‍ മാത്രം മതി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Top