ശിവരാജ്‌സിംഗ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ കോണ്‍ഗ്രസിലേയ്ക്ക്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ സഞ്ചയ് സിംഗ് മസാനി കോണ്‍ഗ്രസ്‌ പാളയത്തിലേയ്ക്ക്. ചൗഹാന്റെ ഭാര്യ സാദനാ സിംഗിന്റെ സോഹദരനാണ് മസാനി. മുന്‍ കേന്ദ്ര മന്ത്രിയും പിസിസി അദ്ധ്യക്ഷനുമായ കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കമല്‍നാഥാണ് മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനെന്നും ബിജെപി വംശീയ രാഷ്ട്രീയം കളിക്കുകയാണെന്നും മസാനി ആരോപിച്ചു.

നവംബര്‍ 28ന് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേയ്ക്കുള്ള 177 പേരുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. 24 മന്ത്രിമാര്‍ ജനവിധി തേടുന്നുണ്ട്. ബുദ്ധിനി മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. 53 പേരുകള്‍ കൂടി ഇനിയും പ്രഖ്യാപിക്കാനുണ്ട്.

Top