ഇന്ത്യയ്ക്ക് കിട്ടിയ ദൈവ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ശിവരാജ്‌ സിംഗ് ചൗഹാന്‍

മധ്യപ്രദേശ്: ഇന്ത്യയ്ക്ക് കിട്ടിയ ദൈവ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാന്‍.

രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് മോദിയുടെ ലക്ഷ്യമെന്നും, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി.

നശിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ബി.ജെ.പിക്ക് ശക്തമായ എതിരാളിയല്ലെന്നും, രാജാക്കന്‍മാരുടെയും വ്യവസായികളുടെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലേക്ക് എത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയും വരെ തമാശ പറഞ്ഞുകൊണ്ട് അവിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ചൗഹാന്‍ വ്യക്തമാക്കി.

Top