ശിവന്‍കുട്ടി രാജി വെയ്ക്കണം; ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ പ്രതിഷേധം. മന്ത്രി വി ശിവന്‍കുട്ടി രാജി വെയ്ക്കണമെന്ന് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍, ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ചോദ്യോത്തരവേളയില്‍ മറുപടി പറയാന്‍ മന്ത്രി എഴുന്നേറ്റപ്പോഴാണ് ‘ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിയോടെ പ്രതിഷേധമുയര്‍ന്നത്. ഇരിപ്പിടങ്ങളില്‍ വെച്ച് തന്നെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്.

 

 

Top