ശിവകാര്‍ത്തികേയന്‍ ചിത്രം ഹീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഹീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പി.എസ് മിത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ശിവകാര്‍ത്തികേയന്റെ നായികയായെത്തുന്നത്.

ഹിന്ദി നടന്‍ അഭയ് ഡിയോള്‍ ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിവേകും ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. 24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

ശിവകാര്‍ത്തികേയന്‍- നയന്‍താര താരജോടിയിലെത്തിയ മിസ്റ്റര്‍ ലോക്കലാണ് ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Top