ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

മിഴില്‍ ഏറെ പ്രതീക്ഷയോടെ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. അവയവക്കടത്തിനെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

തമിഴിന് പുറമെ, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും. കൊവിഡ് പശ്ചാത്തലത്തിലും, തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നും ഡോക്ടര്‍ എന്ന ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവക്കേണ്ടി വന്നിരുന്നു. എന്നാല്‍, സിനിമ തിയേറ്റര്‍ റിലീസായിരിക്കുമെന്ന വാര്‍ത്ത ശിവകാര്‍ത്തികേയന്‍ ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.

അനിരുദ്ധ് രവിചന്ദര്‍ ആലാപനവും സംഗീതവും നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകള്‍ വന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. അരുള്‍ മോഹനാണ് ഡോക്ടറില്‍ ശിവകാര്‍ത്തികേയന്റെ നായിക. വിനയ്, യോഗി ബാബു, ഇലവരസു, അര്‍ച്ചന എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

 

 

Top