ആദ്യം പാട്ട് പാടി കൈയടി നേടി; ഇപ്പോള്‍ പാട്ടെഴുതി കൈയടി നേടാന്‍ ഒരുങ്ങി താരം

മിഴകത്തിന്റെ പ്രിയ താരമാണ് ശിവകാര്‍ത്തികേയന്‍. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ആഭിനയത്തിനൊപ്പം പാട്ടും തന്റെ മേഖലയാണെന്ന് താരം തെളിയിച്ചിട്ടുള്ളതാണ്. അരുണ്‍ രാജാ കാമരാജ് സംവിധാനം ചെയ്ത കാനാ എന്ന ചിത്രത്തിലൂടെയാണ് താരം ഗായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ മകള്‍ക്കൊപ്പം പാടിയ “വായാടി പെത്തപുള്ളെ വരപോരനെല്ലപോലെ” എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും ഗാനരചയിതാവായി തിളങ്ങാന്‍ ഒരുങ്ങുകയാണ് താരം. “നമ്മ വീട്ടു പിള്ളൈ” എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശിവകാര്‍ത്തികേയന്‍ പാട്ടെഴുതുന്നത്.

ശിവാകാര്‍ത്തികേയന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് അനിരുദ്ധ രവിചന്ദറും നീതി മോഹനുമാണ്. വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.

പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം 1965ല്‍ എം.ജി ആര്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ “നമ്മ വീട്ടു പിള്ളൈ” എന്ന ചിത്രവുമായി ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് സൂചന. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യം ഉളളൂ എന്നാണ് സംവിധായകന്‍ പറയുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, അനു, നട്‌രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Top