ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ ഹീറോ ചിത്രം ‘മാവീരൻ’; ട്രെയിലര്‍ എത്തി

ശിവകാര്‍ത്തികേയൻ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘മാവീരൻ’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഭരത് ശങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയ‍നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജയന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയൻ അറിയിച്ചിരുന്നു.

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ‘മാവീരൻ’ എന്ന ചിത്രത്തെ തമിഴ് സിനിമ ലോകം കാണുന്നത്. സൂപ്പര്‍ഹീറോ കോമിക്സ് വരയ്ക്കുന്ന ഒരു യുവാവിന് താന്‍ ചെയ്യുന്ന കോമിക്സിലെ സൂപ്പര്‍ ഹീറോയുടെ പവര്‍ ലഭിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.

2021 ല്‍ ഏറെ ജനപ്രീതിയും പ്രേക്ഷക പ്രശംസയും നേടിയ മണ്ടേല എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് മഡോണി അശ്വിൻ. യോഗി ബാബു നായകനായ ചിത്രം ഏറെ അവാര്‍ഡുകളും നേടിയിരുന്നു. അതിന് പിന്നാലെയാണ് ശിവ കാര്‍ത്തികേയനെ വച്ച് ഒരു മാസ് ചിത്രവുമായി മഡോണി അശ്വിൻ വരുന്നത്. ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Top