വിജയ തേരിൽ ശിവകാർത്തികേയൻ ; പുതിയ ചിത്രം സീമരാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

Sivakarthikeyan

ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രമായി പൊൻരം സംവിധാനം ചെയ്യുന്ന ‘സീമരാജ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ വൻ സ്വീകരണം നൽകിയ വേലൈക്കാരന്‍ ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് സീമരാജ.

റോമിയോ , വേലൈക്കാരന്‍ എന്നി ചിത്രങ്ങൾ നിർമ്മിച്ച 24 AM സ്റ്റുഡിയോയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സാമന്തയും സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ്നാട്ടിലെ പുരാതനമായ ആയോധന കലയായ സിലാംബട്ടം ചിത്രത്തിനായി സാമന്ത പഠിച്ചിരുന്നു.

Top