പുതിയ ചിത്രം പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍; അര്‍ജുന്‍ റെഡ്ഡിയെന്ന് ആരാധകര്‍

sivakarthikeyan

ന്റെ ചിത്രങ്ങളുടെ മികച്ച വിജയത്തിനു ശേഷം കോളിവുഡില്‍ നിലയുറപ്പിച്ച നടനാണ് ശിവകാര്‍ത്തികേയന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം വേലൈക്കാരന്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടിയിരുന്നു. ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍ തന്റെ നാലാമത്തെ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

കഴിഞ്ഞ ദിവസം താരം തന്റെ പുതിയ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ താരത്തെ കാണാന്‍ അര്‍ജുന്‍ റെഡ്ഡിയെ പോലെയുണ്ട് എന്നാണ് ആരാധകരുടെ കമന്റ്. വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിലെ അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലാണ് ശിവകാര്‍ത്തികേയനും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം, ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം സീമാരാജ സെപ്റ്റംബര്‍ 13ന് തിയറ്ററുകളിലേക്കെത്തുകയാണ്. പൊന്‍ റാമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സാമന്ത അക്കിനേനിയാണ് നായിക.

Top