ശിവകാര്‍ത്തികേയന്‍ ചിത്രം ‘നമ്മ വീട്ടു പിള്ളൈ’; ട്രെയിലര്‍ കാണാം

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘നമ്മ വീട്ടു പിള്ളൈ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.പാണ്ഡിരാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, അനു, നട്രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നിരവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റുബെന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

അതേസമയം 1965ല്‍ എം.ജി ആര്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ”നമ്മ വീട്ടു പിള്ളൈ” എന്ന ചിത്രവുമായി ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് സൂചന. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യം ഉളളൂ എന്നാണ് സംവിധായകന്‍ പറയുന്നത്.

Top