ശിവകാര്‍ത്തികേയന്‍ ചിത്രം ‘മിസ്റ്റര്‍ ലോക്കല്‍’ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ലോക്കലിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കലക്കാലു മിസ്റ്റര്‍ ലോക്കലു എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയൊയാണ് പുറത്തുവിട്ടിരിക്കുന്നത്. ശിവകാര്‍ത്തികേയനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എം. രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. കീര്‍ത്തി വാസുദേവന്‍ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. വേലൈക്കാരന് ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍.

ചിത്രത്തില്‍ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിനേഷ് കൃഷ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top