പുത്തൻ റെക്കോർഡിട്ട് ശിവകാർത്തികേയൻ; റിലീസിന് മുൻപെ 100 കോടി നേടി ‘പ്രിൻസ്’

മിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനായി എത്തുന്ന പ്രിൻസ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അനുദീപ് കെ വി ആണ് പ്രിൻസിന്റെ സംവിധായകൻ. ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ മികച്ച ബിസിനസ് ചിത്രം സ്വന്തമാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്.

ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രം മികച്ച പ്രീ റിലീസ് ബിസിനസ് ആണ് നേടിയിരിക്കുന്നത്. ചിത്രം 100 കോടിയോളം രൂപയാണ് പ്രീ റിലീസ് ബിസിനസായി നേടിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നുമാണ് റിപ്പോർട്ട്.

Top