ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടറിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം ഡോക്ടറിലെ വീഡിയോ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍രാജന്റേതാണ് വരികള്‍. ശിവകാര്‍ത്തികേയനും പ്രിയങ്ക അരുള്‍ മോഹനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിനയ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ എസ് കെ പ്രൊഡക്ഷന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് കാര്‍ത്തിക് കണ്ണന്‍ സിനിമാറ്റോഗ്രഫറും ആര്‍ നിമല്‍ എഡിറ്ററുമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

Top