എ.ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ നായകനായി ശിവകാര്‍ത്തികേയന്‍

ചെന്നൈ: തമിഴകത്ത് നിരവധി ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഓരോ ചിത്രങ്ങളുടെയും പ്രഖ്യാപനം ആരാധകര്‍ക്ക് ആവേശമാണ്. ഈ വര്‍ഷം നടന്‍ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.തമിഴിലെ പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലായിരിക്കും ശിവകാര്‍ത്തികേയന്‍ ഇനി നായകനാകുക

എ ആര്‍ മുരുഗദോസിന്റെ ജന്മദിനമായ സെപ്തംബര്‍ 25ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ശിവകാര്‍ത്തികേയന്‍ തന്നെ തന്റെ എക്‌സ് അക്കൌണ്ടിലൂടെ നടത്തി. എ ആര്‍ മുരുഗദോസിനൊപ്പമുള്ള ചിത്രവും ശിവകാര്‍ത്തികേയന്‍ പങ്കുവച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ സാര്‍, എന്റെ 23മത്തെ ചിത്രം താങ്കള്‍ക്കൊപ്പം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിനൊപ്പം താങ്കളുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ഇരട്ടി സന്തോഷവാനായി. ഈ ചിത്രം എന്നെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. ഷൂട്ടിംഗിനായി കാത്തിരിക്കാന്‍ വയ്യ -ശിവകാര്‍ത്തികേയന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Top