കമല്‍ഹാസൻ നിർമിക്കുന്ന ശിവകാര്‍ത്തികേയൻ ചിത്രം തുടങ്ങി

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാവീരനാ’യി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘മാവീരൻ’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ശിവകാര്‍ത്തികേയന്റെ മറ്റൊരു ഗംഭീര പ്രൊജക്റ്റ് തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

നടൻ കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ശിവകാര്‍ത്തികേയൻ നായകനായി ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയുടെ സംവിധാനത്തില്‍ നായികയായി ചിത്രത്തില്‍ എത്തുന്നത് സായ് പല്ലവി ആണെന്ന പ്രത്യേകതയുമുണ്ട്.

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.

Top