sivai official trailer release

അജയ് ദേവ്ഗണ്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ശിവായ്’യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണത്തിലും അജയ്ക്ക് പങ്കാളിത്തമുണ്ട്.

സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗണിന്റേതാണ് കഥ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണല്‍ ചിത്രം തീയറ്ററുകളിലെത്തിക്കും.

Top