സ്വദേശി ദര്‍ശന്‍ പദ്ധതി; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിച്ചു

വര്‍ക്കല : ശിവഗിരിയില്‍ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കേന്ദ്രമന്ത്രി നിര്‍വഹിച്ചു. ടൂറിസം വികസനത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കു പ്രാമുഖ്യം നല്‍കേണ്ടതുണ്ടെന്നും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒന്നാണു ശിവഗിരിയും അനുബന്ധ സ്ഥാപനങ്ങളുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

ശ്രീനാരായണ ഗുരുദേവ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് ആണ് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ നടപ്പാക്കുന്നത്. പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഐടിഡിസി മുഖേന 70 കോടി രൂപയാണു കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്.

Top