വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി; പ്രതിഷേധമറിയിച്ച് ശിവസേന

മുംബൈ: ലോകത്തെ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് ഇതു സംബന്ധിച്ച ലേഖനമുള്ളത്. വികസിത രാജ്യമെന്ന് പദവിയിലേക്കെത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ. അതിനിടെ ഇന്ത്യയെ വലിച്ച് താഴേക്കിടുന്ന നടപടിയാണ് അമേരിക്ക കൈക്കൊള്ളുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അമേരിക്കയുടെ ഈ നടപടി. പട്ടികയില്‍ തരംതാഴ്ത്തപ്പെട്ടതോടെ അന്താരാഷ്ട്ര വ്യാപാര മേഖലയിലടക്കം നിരവധി മേഖലകളില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടിവരും.

അതേ സമയം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ മതില്‍ നിര്‍മിക്കാനൊരുങ്ങി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന വാര്‍ത്ത ഇതിനോടകം ലോക ശ്രദ്ധ പിടിച്ചു പറ്റി. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള ചേരിപ്രദേശം മറയ്ക്കുന്നതിനായാണ് മതില്‍ നിര്‍മാണം. അരകിലോമീറ്റര്‍ നീളത്തില്‍ 6-7 അടി വരെ ഉയരത്തിലാണ് മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

Top