ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം; ‘മിസ്റ്റര്‍ ലോക്കല്‍’ മെയ് 1ന് തിയേറ്ററുകളില്‍

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം മെയ് 1ന് തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വേലൈക്കാരന്‍’ എന്ന ചിത്രത്തിനു ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

എം. രാജേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. യോഗി ബാബു, രാധിക ശരത്കുമാര്‍, പ്രകാശ് രാജ്, റോബോ ശങ്കര്‍, ഹരീഷ് പേരടി, സതീഷ്, നാരായണ്‍ ലക്കി, സുമന്‍, ആനന്ദ് ബാബു എന്നിവരും താരനിരയിലുണ്ട്. സംഗീത സംവിധാനം ഹിപ് പോപ് തമിഴ. ഛായാഗ്രഹണം ദിനേശ് കൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

Top