‘ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ട് ‘- സതീശന്‍

തിരുവനന്തപുരം: ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ . മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഹുലിനെതിരായ ഇ.ഡി കേസും മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണവും രണ്ടും രണ്ടാണ്. ഇ.ഡി കേസെടുക്കുന്നത് താത്പര്യങ്ങള്‍ക്കനുസരിച്ചാണെന്നും സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ഇ.ഡിക്ക് ഗോ ബാക്കും കേരളത്തില്‍ സിന്ദാബാദുമാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ ആരോപണം. വളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതിയാല്‍ കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി. അതിന് സമ്മതിക്കുന്ന മുന്നണിയല്ല കേരളത്തിലുള്ളതെന്നും റിയാസ് പറഞ്ഞു.

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് ശരിയല്ല. റോഡ് അടച്ചിടണോയെന്ന് സമരക്കാരാണ് തീരുമാനിക്കേണ്ടത്. സമരത്തിന് ആഹ്വാനം ചെയ്യുന്നവരാണ് സമരത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നതെന്നും റിയാസ് പറഞ്ഞിരുന്നു.

Top