കോവിഡ് വ്യാപനം; തലസ്ഥാനത്ത് സ്ഥിതി അതീവ സങ്കീര്‍ണം: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

വിക്രംസാരാഭായി സ്‌പേസ് സെന്ററിലെ ജീവനക്കാരന്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് പോകുകയും വിവാഹവീട്ടില്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തുക പ്രയാസമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു

അതേസമയം സമ്പര്‍ക്കത്തിലൂടെയുള്ള മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവ ഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണുകള്‍ സര്‍ക്കാര്‍ വിപുലമാക്കും.

തലസ്ഥാന നഗരത്തില്‍ രാത്രി യാത്രാനിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ പരിശോധന പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഏറുന്നത് കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കിയത്.

Top