സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം, ബുധനാഴ്ച മഴ വീണ്ടും ശക്തമാകും; റവന്യു മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്തെ മഴ ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ സജ്ജമാണെന്നു റവന്യു മന്ത്രി കെ.രാജന്‍. ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ദുരന്തനിവാരണസേന ദുരിത ബാധിത പ്രദേശങ്ങളില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ടു പോകുന്നവരെ രക്ഷിക്കാന്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ തയാറാണ്.

കരസേനയുടെ 2 ഗ്രൂപ്പുകളും സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആനത്തോട് ഡാം നിയന്ത്രിത അളവിലാണ് തുറന്നിരിക്കുന്നത്. പമ്പയില്‍ അരയടി വെള്ളം ഉയരാം എന്നാണ് പ്രതീക്ഷിക്കുന്നത്.

സെക്കന്‍ഡില്‍ 200 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാമില്‍നിന്ന് പുറത്തേക്ക് വിടുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.

 

Top