സിറ്റിങ് സീറ്റ് നിഷേധിച്ചു; ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ജോത് കമല്‍

ചണ്ഡീഗഡ്: സിറ്റിങ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയിലേക്ക് ചേക്കേറി മോഗയിലെ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ജോത് കമല്‍. കേന്ദ്രമന്ത്രി ഗിരിരാജ് ശെഖാവത്തിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. മോഗയില്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനാണ് കോണ്‍ഗ്രസ് സീറ്റു നല്‍കിയിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോള്‍ കമല്‍ അടക്കം നാലു സിറ്റിങ് എഎല്‍എമാര്‍ക്ക് പാര്‍ട്ടി സീറ്റു നല്‍കിയിട്ടില്ല. ഇതുവരെ 86 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

പാര്‍ട്ടി വിട്ടതിന് പിന്നാലെ മാളവിക സൂദിനെതിരെ കമല്‍ ആഞ്ഞടിച്ചു. സ്ഥാനാര്‍ത്ഥിയാകാന്‍ എന്താണ് അവരുടെ യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായ മാളവിക ജനുവരി പത്തിനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഫെബ്രുവരി 14നാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

Top