മെദ്‌വദേവിനെ തോല്‍പിച്ച് സിറ്റ്‌സിപാസ് സെമിയില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമിയില്‍ പ്രവേശിച്ച് ഗ്രീക്ക് യുവതാരം സ്‌റ്റെഫാനോ സിറ്റ്‌സിപാസ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെയാണ് സിറ്റ്‌സിപാസ് തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിറ്റ്‌സിപാസിന്റെ ജയം. 6-3, 7-6, 7-5.

മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ജയം സ്വന്തമാക്കി സെമിയില്‍ കടന്നു. സ്പാനിഷ് താരം അലെജാന്‍ഡ്രോ ഡേവിഡോവിച്ച് ഫൊകിനയെയാണ് സ്വരേവ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് തികച്ചും ഏകപക്ഷീയമായായിരുന്നു സ്വരേവ് ജയം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 6-1, 6-1. സെമിയില്‍ സ്വരേവിന് സിറ്റ്‌സിപാസാണ് എതിരാളി.

Top