ആ സ്വപ്‌നം നടക്കാന്‍ പോകുന്നില്ല; ബിജെപി വക്താവിന് മറുപടി നല്‍കി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബിജെപിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടുകയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.

എന്നാല്‍ ഇത് നടക്കാന്‍ പോകുന്നില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ജനസംഖ്യ റജിസ്റ്റര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേരളം സോമാലിയ പോലെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബിജെപി സ്വപ്നം കാണട്ടെ നമുക്ക് കാണാമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

Top