sitharam yechuri on kerala cpm-cpi issue

ന്യൂഡല്‍ഹി കേരളത്തില്‍ സിപിഎം – സിപിഐ തര്‍ക്കം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സര്‍ക്കാരിനെതിരെ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശമുണ്ടാകുന്നതില്‍ തെറ്റില്ലെന്നും വിമര്‍ശനങ്ങളും ചര്‍ച്ചകളുമാണ് സര്‍ക്കാരിനെ മുന്‍പോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോ കോളേജ് വിഷയത്തില്‍ സിപിഐക്ക് കൂടി തൃപ്തികരമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങള്‍ എല്‍എഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ ഏപ്രില്‍ 16നും കേന്ദ്ര കമ്മിറ്റി 17,18 തിയതികളിലും ഡല്‍ഹിയില്‍ ചേരും.

രാഷ്ട്രീയ പാര്‍ട്ടികള്‍ കുത്തകകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് കര്‍ശനമായി തടയണമെന്ന് പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. കുത്തകകള്‍ക്ക് സംഭാവന നല്‍കുന്നതാണ് അഴിമതിക്കുള്ള മൂലകാരണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ഉത്തര്‍പ്രദേശിലെയും മണിപ്പൂരിലെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളും നോട്ട് നിരോധം സംബന്ധിച്ച തുടരേണ്ട സമര പരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Top