Sitharam yechuri-congress-cpm-in bengal

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള നീക്ക് പോക്ക് കേരളത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. നീക്കുപോക്കു മാത്രമാണ്. ജനാധിപത്യം പുനസ്ഥാപിക്കുകയെന്ന ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയാണ് സി.പി.എമെന്നും യെച്ചൂരി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ശക്തമാണ്. ബംഗാളില്‍ നിന്ന് മമതയെയും ഇന്ത്യയില്‍ നിന്ന് മോദിയെയും മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം നടപ്പിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസ് നീക്ക് പോക്കുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായതിനിടെയാണ് യെച്ചൂരിയുടെ പ്രതികരണം.

Top