ടോപ്പ് സിംഗറില്‍ സിത്താര എവിടെ? മറുപടിയുമായി ഗായിക

ലാപനത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിയ ഗായികയാണ് സിത്താര. അതിനുശേഷം കുട്ടികളുടെ റിയാലിറ്റി ഷോ ആയ ടോപ്പ് സിംഗറിലൂടെ മലയാളികളുടെ ചിരിക്കുടുക്ക എന്ന പേരും സിത്താരയ്ക്ക് ലഭിച്ചു. കുറച്ച് നാളുകളായി ടോപ്പ് സിംഗര്‍ വേദിയല്‍ നിന്നും സിത്താരയെ കാണാതായതോടെ സിത്താര എവിടെ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതിനുള്ള മറുപടിയുമായാണ് സിത്താര എത്തിയിരിക്കുന്നത്.

കുറച്ചധികം യാത്രകള്‍ വേണ്ടി വന്നിരിക്കുകയാണ് എന്നും പ്രൊജക്ട് മലബാറിക്കസ് എന്ന തന്റെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഒറ്റയ്ക്കുള്ള കാര്യമല്ല ഇത്. കൂടെ കുറച്ച് മ്യൂസിഷന്‍സും ഉണ്ട്. അവര്‍ക്കൊപ്പം താനും വേണ്ടതാണെന്നും സിത്താര പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

ഈ പ്രൊജക്ട് ഉള്ളതുകൊണ്ട് ടോപ് സിംഗറില്‍ കൃത്യമായി എത്താന്‍ കഴിയുന്നില്ലായിരുന്നു എന്നും സിത്താര പറഞ്ഞു. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിത്താര പറഞ്ഞു.

തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് ഗായിക വ്യക്തമാക്കി. പക്ഷെ പരിപാടിയില്‍ ഇല്ലെങ്കിലും കുട്ടികളെല്ലാവരുമായി തനിക്ക് ബന്ധമുണ്ടെന്ന് സിത്താര വ്യക്തമാക്കി. അവരെ വിളിക്കാറുണ്ട്. അവരെ മിസ്സ് ചെയ്യുന്നുണ്ടെന്നും സിത്താര പറഞ്ഞു.

Top