വീണ്ടും മകള്‍ക്കൊപ്പം ഗാനം ആലപിച്ച് സിതാര; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ലയാളികളുടെ പ്രിയ ഗായികയാണ് സിതാര കൃഷ്ണ കുമാര്‍.നാടന്‍ പാട്ടും, ക്ലാസിക്കലും, ഫാസ്റ്റ് നമ്പറും, മെലഡിയും എന്തും സിതാരയുടെ കൈകളില്‍ ഭദ്രമാണ്. അതുകൊണ്ടു തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായിക കൂടിയാണ് സിതാര. അടുത്തിടെയാണ് മകള്‍ സാവന്‍ ഋതുവിനൊപ്പം ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന പാട്ട് പാടി ഇരുവരും പ്രേക്ഷകരുടെ മനം കവര്‍ന്നത്.

ഇപ്പോള്‍ വീണ്ടും മകള്‍ക്കൊപ്പം മറ്റൊരു പാട്ടും പാടി പ്രിയ ഗായിക എത്തിയിരിക്കുകയാണ്. ബിജു മേനോനും സംവൃത സുനിലും മുഖ്യ വേഷങ്ങളില്‍ എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലെ സിതാര തന്നെ ആലപിച്ച ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനമാണ് ഒരു യാത്രക്കിടയില്‍ ഇരുവരും ചേര്‍ന്ന് പാടുന്നത്. സുജേഷ് ഹരി രചിച്ച ഗാനത്തിന് സംഗീതം നല്‍കിയത് വിശ്വജിത്താണ്.

പുലരി പൂ പോലെ ചിരിച്ചും !!!#SaawanRithu#AmmaKutty#ViswajithMusical❤️

Posted by Sithara Krishnakumar on Sunday, October 20, 2019

സിതാര ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ അമ്മയ്ക്കും മകള്‍ക്കും സ്‌നേഹവും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സായുവിന്റെ പാട്ടിനോടുള്ള സ്‌നേഹമാണ് കമന്റുകളില്‍ നിറയുന്നത്.

Top