പുല്‍വാമ ഭീകരാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് യെച്ചൂരി

മഞ്ചേശ്വരം : പുല്‍വാമ ഭീകരാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനരക്ഷാ യാത്രയുടെ കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ആക്രമണം തെരഞ്ഞെടുപ്പ് വിഷയമാക്കിയാല്‍ ജനങ്ങള്‍ മറുപടി പറയുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ കരുതിയിരിക്കണം. ഇത് രാജ്യത്തിനെതിരെയുള്ള ആക്രമണമാണ്. ഒരു വിഭാഗത്തിനോ മതത്തിനോ എതിരല്ല. ഭീകരവാദികളുടെ കെണിയില്‍ നമ്മള്‍ വീഴരുത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് അശാന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിന്റെ ഉത്തരവാദിത്വം പ്രത്യേക വിഭാഗത്തില്‍ ആരോപിക്കുന്നത് ശരിയല്ല. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് വിലയിരുത്തേണ്ട സമയമിതല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Top