രാജ്യത്തിന്റെ ഭാവി ഏതുവഴിക്ക് നീങ്ങണമെന്ന് നിശ്ചയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പ് ; യെച്ചൂരി

yechuri

കൊല്‍ക്കത്ത : രാജ്യത്തിന്റെ ഭാവി ഏതുവഴിക്ക് നീങ്ങണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ സ്വാഭാവും സംരക്ഷിക്കപ്പെടാന്‍ ബിജെപിയെ പരാജയപ്പെടുത്തുക തന്നെ വേണം. അതാണ് ബഹുഭരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ജനാധിപത്യ മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ആര് പ്രധാനമന്ത്രിയാകുമെന്നത് ഇപ്പോള്‍ ചര്‍ച്ചയല്ല. തെരഞ്ഞെടുപ്പിനു ശേഷം സാഹചര്യമനുസരിച്ച് നേതാവിനെ തെരഞ്ഞെടുക്കും. 1977 മുതല്‍ പല തവണ വിവധ കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴെല്ലാം നേതാവിനെ കണ്ടുപിടിച്ചതും സംഖ്യം രൂപീകരിച്ചതുമെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണ്. 2004ല്‍ യുപിഎ രൂപീകരിച്ചതും തെരഞ്ഞെടുപ്പിനുശേഷമാണ്. 2019ല്‍ അത് വീണ്ടും ആവര്‍ത്തിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദേശസ്‌നേഹത്തിന്റെ പേരില്‍ ഇന്ത്യന്‍ സേനയെവരെ ദുരുപയോഗം ചെയ്യാന്‍ മോദി ശ്രമിക്കുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

Top