sitaram yechury

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്ലീനത്തിലെ മറുപടി പ്രസംഗത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കില്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഒരു സഖാവിനും സംശയം വേണ്ടെന്നും യെച്ചൂരി പറഞ്ഞു.

പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് സീതാറാം യെച്ചൂരി ആഹ്വാനം ചെയ്‌തു. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്‌തിട്ടില്ല. സഖ്യസാദ്ധ്യതകൾ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്‌ത് തീരുമാനിയ്ക്കും, ഐക്യമുണ്ടെങ്കിൽ ആർക്കും പാർട്ടിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ വിജയത്തിന് ഐക്യം അനിവാര്യമാണ്.പാർട്ടിയ്ക്കുള്ളിലെ വ്യതിയാനങ്ങൾ ചെറുക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.

പ്ലീനം വേദിയിൽ വി.എസ്.അച്യുതാനന്ദനെ ആദരിച്ചു. ഏറ്റവും മുതിർന്ന നേതാവെന്ന നിലയിലാണ് വി.എസിനെ ആദരിച്ചത്. വി.എസ് പാർട്ടിയ്ക്ക് മാർഗദീപമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് പറഞ്ഞു.

Top